ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; വിധി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകു; ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനൊപ്പം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

കോടതി വിധി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ദേവസ്വം ബോര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലും നിലയ്ക്കിലും സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പമ്പയില്‍ 600 ഉം നിലയ്ക്കലില്‍ 700 ടോയ്‌ലറ്റുകളും നിര്‍മിക്കും. പമ്പ ഹില്‍ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലേക്ക് പാലം പണിയുമെന്നും പ്രസിഡന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News