പുതിയ മദ്യഫാക്ടറികള്‍ ആരംഭിച്ചാല്‍ നഷ്ടമുണ്ടാവുന്നത് കോണ്‍ഗ്രസ് ബന്ധമുള്ള മദ്യ ലോബിക്ക്; കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിക്ക് ഡിസ്റ്റലറികളുമായി ബിനാമി ബന്ധം; സമീപകാല വിവാദങ്ങള്‍ക്ക് പിന്നില്‍ ഈ ലോബി

തിരുവനന്തപുരം: കേരളത്തില്‍ പുതിയ മദ്യഫാക്ടറികള്‍ ആരംഭിച്ചാല്‍ നഷ്ടമുണ്ടാവുന്നത് കോണ്‍ഗ്രസ് ബന്ധമുള്ള കര്‍ണ്ണാടക മദ്യ ലോബിക്ക്.

കേരളത്തിലേക്ക് മദ്യം വിതരണം ചെയ്യുന്നതില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ മദ്യ ഫാക്ടറിയും. അന്യ സംസ്ഥാനത്തെ മദ്യ ഫാക്ടറികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങിയത് 901 കോടി രൂപയുടെ മദ്യമാണ്. പ്രതിപക്ഷ നേതാവിന്റെ തുടര്‍ച്ചയായ ആരോപണങ്ങളുടെ സദുദ്ദേശം ആണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

കേരളത്തിലെത്തുന്ന മദ്യത്തിന്റെ സിംഹഭാഗവും കര്‍ണ്ണാടക മദ്യ ലോബിയില്‍ നിന്നാണ് കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പര്‍ച്ചയ്‌സ് ചെയ്യുന്നത്. 2017 സാബത്തിക വര്‍ഷം മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ 901 കോടി രൂപയുടെ മദ്യമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത്.

2017ല്‍ 476 കോടി രൂപയുടെ വിദേശ മദ്യവും, 425 കോടി രൂപയുടെ ബിയറും കേരളം വാങ്ങി. കോണ്‍ഗ്രസ് ബന്ധമുളള ഡിസ്റ്റലറികളാണ് കേരളത്തിലേക്ക് മദ്യം വിതരണം ചെയ്യുന്നത്.

കര്‍ണ്ണാടകത്തിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രിയായ ടി.ജോണിന്റെ ജോണ്‍ ഡിസ്റ്റലറിയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 27927 കെയ്‌സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങിയത്.

അലീഡ് ബ്ലന്റേവ്‌സ്, സീ ഭാല്‍ മിഖേലിന്‍ ഡിസ്ലറീസ്, ലീലാ ഡിസ്ലറീസ്, അമൃത് ഡിസ്ലറീസ്, വിന്‍ബ്രോസ് എന്നീ 35 ഓളം മദ്യ ഫാക്ടറികളില്‍ നിന്ന് കേരളത്തിലേക്ക് മദ്യമെത്തുന്നത്. കര്‍ണ്ണാടക, പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീവിടങ്ങില്‍ നിന്നും കോടികളുടെ മദ്യമാണ് കേരളം വാങ്ങുന്നത്.

കേരളത്തില്‍ പുതിയതായി മദ്യ ഫാക്ടറികള്‍ ആരംഭിച്ചാല്‍ അന്യ സംസ്ഥാന ലോബിക്ക് കോടികളുടെ നഷ്ടം ആണ് ഉണ്ടാവുക. കര്‍ണ്ണാടകത്തിലെ വിവാദ പുരുഷനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് നിരവധി ഡിസ്റ്റലറി ഫാക്ടറികളുടമായി ബന്ധമുണ്ടെന്നെത് പരസ്യമായ രഹസ്യമാണ്.

ബിനാമി പേരില്‍ ഇദ്ദേഹം മദ്യ ഫാക്ടറികള്‍ നടത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബിനാമി ബിസ്‌നസുകളുടെ പേരില്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ നടന്നിരുന്നു.

കേരളത്തിലെ സമീപകാലത്ത് ഉണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇവരടങ്ങുന്ന കോണ്‍ഗ്രസ് മദ്യ ലോബിയെന്നാണ് അണിയറ വര്‍ത്തമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News