യേശുദാസിന് നൃത്തവും അനായാസം വഴങ്ങും; നൃത്തം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ അപൂര്‍വ്വ ഗാനരംഗം കാണാം

”1966 ജൂലൈയില്‍ റിലീസായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ പരസ്യവാചകം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.’ കായംകുളം കൊച്ചുണ്ണി നിങ്ങള്‍ കാത്തുകാത്തിരുന്ന ചിത്രം. അഭിനയ സമ്രാട്ടായ സത്യന്റെയൊപ്പം സുപ്രസിദ്ധ ഗായകന്‍ യേശുദാസ് പാടി അഭിനയിക്കുന്നു.”

”ഞാനും എന്റെ ചേച്ചി ശശിയും അച്ചാച്ചന്‍ തോമസുകുട്ടിയോടൊപ്പമാണ് കായംകുളം കൊച്ചുണ്ണി കാണാന്‍ പോയത്. കിന്നരിവച്ച തൊപ്പിയും നൂല്‍മീശയുമായി മെല്ലിച്ച ചെറുപ്പക്കാരന്‍ ‘സുറുമ, നല്ല സുറുമ’ എന്നു പാടി ലജ്ജയോടെ നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ ചിരി വന്നു. ഒന്നു പരിചയപ്പെട്ടാന്‍ കഴിഞ്ഞെങ്കിലെന്ന് അന്നു മനസ്സില്‍ തോന്നി.”

യേശുദാസിനെ ആദ്യം കണ്ട അനുഭവം ഭാര്യ പ്രഭാ യേശുദാസ് വിവരിക്കുന്നതാണ് മുകളില്‍.

എന്നാല്‍ കായംകുളം കൊച്ചുണ്ണിയില്‍ മാത്രമല്ല, അറുപതുകളുടെ ആദ്യം പുറത്തിറങ്ങിയ ഡോക്ടര്‍ എന്ന് സിനിമയിലും പാട്ടിനൊപ്പം നൃത്തവും കൂടി ചെയ്യുന്ന യോശുദാസിനെ കാണാം. സത്യനും ഷീലയുമാണ് നായികാ നായകന്മാര്‍.

”വരണുണ്ട് വരണുണ്ട് മണവാളന്‍, നല്ല വാകപ്പൂ കുലയ്‌ക്കൊത്ത മണവാട്ടി” എന്ന ഗാനത്തിനൊത്താണ് മലയാളിയുടെ ഗാനഗന്ധര്‍വ്വന്‍ താന്‍ ഒരു അനായാസ നര്‍ത്തകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നത്.

ആ ഗാനരംഗം ചുവടെ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News