പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ യുവാക്കള്‍ അടിച്ചുകൊന്ന് കെട്ടിത്തൂക്കി; നാടിനെ നടുക്കിയ ക്രൂരത ഗാന്ധി ജയന്തിദിനത്തില്‍

ലക്‌നൗ: പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനേയും സംഘം ക്രൂരമായി ആക്രമിച്ചിട്ടുണ്ട്.

സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മരത്തിലാണ് കെട്ടിത്തൂക്കിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ അടുത്ത ഗ്രാമത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവം, മംഗള്‍, വികാസ്, എന്നിവരാണ് പിടിയിലായത്. പ്രതികളിലെ നാലാമനായ രാം വീറിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News