സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ച ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയും കാറ്റുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കുകിഴക്ക് ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറും.

ഒക്‌ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് മുന്നോടിയായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അറബിക്കടലിന്റെ തെക്കുകിഴക്ക് ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകും.

ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഈ സാഹചരിയത്തില്‍ ഒക്‌ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടു.

അതിശക്തമായ കാറ്റും കടല്‍ അതിപ്രക്ഷുബ്ധമാവുകയും ചെയ്യും. അതുകൊണ്ട് കടലില്‍ പോയ മത്‌സ്യത്തൊഴിലാളികള്‍ അഞ്ചിന് മുമ്പ് തീരത്തെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ യാത്ര ഒഴിവാക്കണം. ഒക്‌ടോബര്‍ അഞ്ചു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നതും ഒഴിവാക്കണം.

പുഴയുടെയും ആറുകളുടെയും തീരങ്ങളില്‍ കഴിയുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി.

കൂടാതെ കേന്ദ്ര സേനാ വിഭാഗങ്ങളോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്‍. ഡി. ആര്‍. എഫിന്റെ അഞ്ച് ടീമുകളെ സര്‍ക്കാര്‍ ആവശ്യപ്പെടും.

ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് നാളെ യോഗം ചേര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News