ശബരിമല സ്ത്രീപ്രവേശനം; മുന്‍നിലപാടില്‍ മാറ്റം വരുത്തി എഐസിസി; വിധിയെ മതവികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്ന കെപിസിസി നിലപാടിന് പിന്തുണ

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി എഐസിസി.

വിധി പുരോഗനമപരമെന്ന് ആദ്യം പ്രതികരിച്ച എഐസിസി ഇപ്പോള്‍ വിധി പു:നപരിശോധിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്ന നിലപാടിലേക്ക് പിന്‍വലിഞ്ഞു. ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്ന കെപിസിസി നിലപാടിന് പിന്തുണ നല്‍കുന്നതാണ് എഐസിസിയുടെ പുതിയ നിലപാട്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ വിധി പുരോഗമനപരമെന്നും ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമായിരുന്നു എഐസിസി നിലപാട്.

എന്നാല്‍ സ്ത്രീപ്രവേശനത്തിനെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുയര്‍ത്തിയതോടെ എഐസിസി നിലപാടില്‍ മാറ്റം വരുത്തി മറുകണ്ടം ചാടി. വിധി പുനപരിശോധിക്കണമെന്ന് കെപിസിസി ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് ഇപ്പോഴത്തെ എഐസിസി നിലപാട്.

പ്രാദേശിക വികാരത്തെ പരിഗണിച്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിലപാടുകള്‍ പറയാം എന്നതാണ് ന്യായീകരണമായി എഐസിസി ചൂണ്ടിക്കാട്ടുന്നത്. എഐസിസിയുടെ മുന്‍ നിലപാടിന് വിരുദ്ധമായിരുന്നു കെപിസിസി വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്.

ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാനും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്കും ശബരിമല വിധിയെ ദുരുപയോഗം ചെയ്യുകയുമാണ് കെപിസിസി ലക്ഷ്യമിട്ടിരുക്കുന്നത്.

രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള കെപിസിസിയുടെ ഈ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് നിലപാടില്‍ മയം വരുത്തിയുള്ള എഐസിസിയുടെ ഇപ്പോഴത്തെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News