‘ജീവാംശമായി’ ഗാനത്തിന്റെ ക്ലാസിക്കല്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ #WatchVideo

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മുന്നേറുന്ന ടോവിനോ തോമസ് ചിത്രം തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനത്തിന്റെ ക്ലാസിക്കല്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍.

പുതുമയാര്‍ന്ന ആവിഷ്‌കരണ രീതിയുമായി ഇറങ്ങിയ പാട്ടിനു മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള ഗാനങ്ങളുടെ ക്ലാസ്സിക്കല്‍ പതിപ്പ് എന്ന ആശയം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്ത് വെറും മൂന്നു ദിവസം കൊണ്ടാണ് ഈ ഗാനത്തിന്റെ ക്ലാസിക്കല്‍ പതിപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റ്റിജോ തങ്കച്ചനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

സുരേഷ് നന്ദന്‍ പ്രോഗ്രാം ചെയ്ത ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രിന്‍സ് ജി മോന്‍ ആണ്.ലൈവായി സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ ഒരു ശ്രമം നടത്തിയതാണ് മറ്റുള്ളവയില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.

പാഞ്ചാലിമേടിന്റെ പൂര്‍ണമായ ഭംഗിയും മണ്ഡപങ്ങളുടെ ചാരുതയും ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന് കഴിഞ്ഞു എന്നത് ഈ ഗാനത്തിന്റെ സവിശേഷ ഘടകം തന്നെയാണ്.

ക്ലാസിക്കല്‍ നൃത്തത്തിന്റെ ചുവടുകളിലുടെ വിസ്മയപ്പിച്ച് നിധി സാബുവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നിര്‍മ്മാണം ആല്‍ഫലക്‌സ് മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News