ശബരിമല സ്ത്രീ പ്രവേശനം: ബിജെപിയെ തള്ളി ബിജെപി മുഖപത്രത്തില്‍ ലേഖനം; ലേഖനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുടേത്

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലനില്‍ക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും വിധിയെ ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അഭിപ്രായപ്പെട്ട് ബിജെപി മുഖപത്രം ജന്മഭൂമിയില്‍ ലേഖനം.

കോടതിവിധിയെ അനുകൂലിച്ച് ആദ്യം നിലപാടെടുത്ത ആര്‍എസ്എസും പിന്നീട് നിലപാട് മാറ്റിയിരുന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന ബിജെപിയുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ലേഖനം.

വിധിയുടെ പിന്‍ബലത്തില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കു‍ഴപ്പം ശൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ഇത് ഒരു കാരണവശാവും അനുവദിച്ച് കൊടുക്കാന്‍ ക‍ഴിയില്ല.

ശബരിമലയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെയില്ല.

ശബരിമലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അമ്പലത്തിന്‍റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ വിധി തീര്‍പ്പിലില്ലെന്നും. ഈ വിധിവരുന്നതിന് മുന്നെ തന്നെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ഇത്രയും കാലം നിരോധിച്ചതില്‍ ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ യുക്തിയുടേയോ ഒരു പിന്‍ബലവും നല്‍കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

1991 ലെ വിധിക്ക് ശേഷമാണ് സ്ത്രീ പ്രവേശനത്തിന് കര്‍ശനമായ വിലക്ക് വന്ന് തുടങ്ങിയത്. ഇങ്ങനെ വിധിയെ എതിര്‍ക്കാനായി പൊതുസമൂഹത്തില്‍ ബിജെപി ഉയര്‍ത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിക്കുന്ന വാദങ്ങളാണ് ലേഖനത്തില്‍. തുടക്കത്തില്‍ കോണ്‍ഗ്രസും വിധിയെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel