ഉ‍ഴവൂര്‍ വിജയന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് എഫ്എെആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

ഉഴവൂര്‍ വിജയന്റെ മരണത്തിനു കാരണായ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതിയില്‍ ക്രൈംബ്രാഞ്ച് എഫ്എെആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

പരാതിക്കാരിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മറ്റ് എന്‍സിപി നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2017 ജൂലൈ ഇരുപത്തിമൂന്നിനായിരുന്നു അസുഖത്തെ തുടര്‍ന്ന് ഉഴവൂര്‍ വിജയന്റെ അന്ത്യം സംഭവിച്ചത്.

എന്‍സിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജി പരാതി നല്‍കിയിരുന്നു.

പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്‍ മരിക്കാന്‍ ഇടയായതെന്നായിരുന്നു പരാതി.

ഇതിനു തെളിവായി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ ശബ്ദരേഖയും പരാതിക്കാര്‍ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

ഈ പരാതിയില്‍ 2017 ആഗസ്റ്റില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സംഘം കേസില്‍ വീണ്ടും ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

പരാതിക്കാരിയ റാണി സാംജിയുടെ മൊഴി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.

എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടി വി ബേബി, എന്‍സിപി യുവജനവിഭാഗം മുന്‍ അധ്യക്ഷന്‍ അഡ്വ. മുജീബ് റഹ്മാന്‍, സതീഷ് കല്ലേക്കുളം തുടങ്ങിയവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ഇതിനായി ക്രൈം ബ്രാഞ്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News