ഐക്യരാഷ്ട്രസഭയുടെ നിരോധന ഉത്തരവ് തള്ളി റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ നാടു കടത്തി തുടങ്ങി. ഏഴ് പേരടങ്ങുന്ന ആദ്യ സംഘം റോഹിഗ്യയനുകളെ മണിപ്പൂര്‍ അതിര്‍ത്തി വഴി മ്യാന്മാറിലേയ്ക്ക് തിരിച്ചയച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കുമെന്ന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സനദ്ധ സംഘടനകള്‍ അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പ് ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്ത് എത്തിയ ഏഴ് റോഹിഗ്യനുകളെയാണ് പുലര്‍ച്ചയോടെ അതിര്‍ത്തി വഴി ഇന്ത്യ മ്യാന്മാറിലേയ്ക്ക് തിരിച്ചയച്ചത്.
രോഹിഗ്യന്‍ മുസ്ലീങ്ങളായ മൊഹമ്മദ് ജമ്മാല്‍,മഖ്ബുല്‍ ഖാന്, ജമാന്‍ ഹുസൈന്,മൊഹമ്മദ് യൂനുസ്,സബീര്‍ അഹമ്മദ്,റഹീം ഉദിന്,മൊഹമ്മദ് സലാം എന്നിവരെ മണിപ്പൂരിലെ മൊറാഹ് അതിര്‍ത്തി വഴി നാടുകടത്തി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ജയിലിലായിരുന്ന ഇവരെ മോചിപ്പിക്കാന്‍ ദില്ലിയിലെ ഐക്യരാഷ്ട്ര സഭ റെഫ്യൂജി വിഭാഗം ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് നാടു കടത്തിയതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സനദ്ധസംഘടനകള് ആരോപിച്ചു.
എന്നാല്‍ നിയമവിരുദ്ധമായി രാജ്യത്ത് എത്തുന്നവരെ തിരിച്ചയക്കുകയാണ് ചെയ്തതെന്ന് നിലപാടിലാണ് ആഭ്യന്തരമന്ത്രാലയം.
റോഹിഗ്യനുകളെ നിര്‍ബന്ധമായി മടക്കി അയക്കരുതെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു.ഇത് വകവയ്ക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
റോഹിഗ്യനുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here