‘ഷൈനിങ്ങ്’ ക്രിക്കറ്റ്; അരങ്ങേറ്റ ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് സെഞ്ച്വറി; രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും പൃഥ്വി ഷാ എന്ന 18 കാരന്‍റെയും ചരിത്രത്തില്‍ അടയാളമാവുകയാണ് രാജ്കോട്ടിലെ ഇന്ത്യ- സൗത്താഫ്രിക്ക ടെസ്റ്റ് മത്സരം.

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി വരവറിയിച്ച് ഇന്ത്യയുടെ പതിനെട്ടുകാരൻ താരം പൃഥ്വി ഷാ. കരിയറിലെ 19–ാം ടെസ്റ്റ് അർധസെഞ്ചുറി പൂർത്തിയാക്കി 107 പന്തില്‍ നിന്ന് 80 റണ്‍സുമായി പരിചയസമ്പന്നായ ചേതേശ്വർ പൂജാര ഒപ്പമുണ്ട്.

തകർപ്പൻ പ്രകടനവുമായി കളം നിറയുന്ന ഇരുവരുടെയും മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം.

32 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷാ 99 പന്തില്‍ നിന്നാണ് 100 റണ്‍സ് നേടിയത്.

ഈ മികച്ച പ്രകടനത്തോടെ അരങ്ങേ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 15ാം ഇന്ത്യന്‍ താരവും ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരവുമായിരിക്കുകയാണ് പൃഥ്വി ഷാ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here