അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച പൂജാരിമാര്‍ അറസ്റ്റില്‍.

ചൊവ്വാഴ്ച മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം. പൂജാരിമാരായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെയാണ് പോസ്‌കോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

മധുരം നല്‍കാമെന്ന് പറഞ്ഞാണ് ഇരുവരും പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ചു കയറ്റിയത്. തുടര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശേഷം പ്രതികള്‍ തന്നെയാണ് കുട്ടിയെ വീട്ടില്‍ കൊണ്ടു വിട്ടത്. സംഭവിച്ച കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ഭീഷിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.