രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.77 ലേയ്ക്ക് വീണ്ടും താഴ്ന്നു. 44 പൈസയുടെ ഇടിവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്.

മൂല്യ തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കുകയാണ് ഇന്ത്യന്‍ രൂപ. നാല്‍പ്പതി നാല് പൈസ ഇടിഞ്ഞ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.77 ലെത്തി.

ഇന്നലെ 43 പൈസ കുറഞ്ഞതിന് പിന്നാലെ വീണ്ടും രൂപയുടെ മൂല്യം കുറയുന്നത് വിപണിയെ ആശങ്കയിലാക്കുന്നു. സെന്‍സെക്‌സ് 614.47 പോയിന്റ് ഇടിഞ്ഞ് 35361.16 ലെത്തി. നിഫ്റ്റിയും തകര്‍ച്ച രേഖപ്പെടുത്തി.155.10 പോയിന്റ് കുറഞ്ഞ് 10703.20 രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധനവാണ് ഡോളറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി തീരുമാനങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ.

മൂല്യം പിടിച്ച് നിറുത്താന്‍ കടുത്ത നടപടികളിലേയ്ക്ക് റിസര്‍വ്വ് ബാങ്ക് കടക്കും.നാളെ നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News