‘ചുംബന രംഗങ്ങളോടും ഗ്ലാമര്‍ വേഷങ്ങളോടും എതിര്‍പ്പില്ല, ചെയ്യും’; തുറന്നുപറഞ്ഞ് അനാര്‍ക്കലി

ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് നടി അനാര്‍ക്കലി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം പറഞ്ഞത്.

അനാര്‍ക്കലിയുടെ വാക്കുകള്‍:

”ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാന്‍ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്.

ഗ്ലാമറസ് വേഷം വന്നാല്‍ ഞാന്‍ വണ്ണം കുറയ്ക്കാന്‍ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാല്‍ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിര്‍പ്പൊന്നുമില്ല.

ചുംബന രംഗങ്ങളോടും എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്‌നമില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here