‘അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, എന്നാലും ഉണ്ട്; പക്ഷെ’; തുറന്നുപറഞ്ഞ് അനാര്‍ക്കലി

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുറന്ന് പറഞ്ഞ് നടി അനാര്‍ക്കലി. വ്യക്തിപരമായി തനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അനാര്‍ക്കലിയുടെ വാക്കുകള്‍:

”സിനിമയില്‍ സ്ത്രീകള്‍ കുറേ രീതിയിലൊക്കെ നോക്കിയാല്‍ സുരക്ഷിതരല്ല. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല.

വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിര്‍ത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്.

എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. സിനിമയില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News