പെട്രോള്‍ ഡീസല്‍ വില രണ്ട് രൂപ അമ്പത് പൈസ കുറച്ചു; വില നിയന്ത്രണത്തില്‍ ഇടപെടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രമാതീതമായി ഉയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചു.

ഒരു രൂപ അമ്പന് പൈസയാണ് നികുതിയില്‍ കുറച്ചത്. എണ്ണ കമ്പനികളും ഒരു രൂപ കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് രൂപ അമ്പത് പൈസയുടെ കുറവ് പെട്രോള്‍ഡീസല്‍ വിലയില്‍ ഉണ്ടാകും.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം. ഈ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി.

ഒരു രൂപ അമ്പത് പൈസ കേന്ദ്രവും, ഒരു രൂപ എണ്ണ കമ്പനികളും കുറയ്ക്കുന്നത് വഴി രണ്ടര രൂപയുടെ കുറവ് ഒരു ലിറ്റര്‍ ഡീസലിലും പെട്രോളിലും ഉണ്ടാകും. 21,000യിരം കോടിയുടെ നഷ്ടം നികുതിയിനത്തില്‍ ഉണ്ടാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

രണ്ടര രൂപ വാറ്റ് നികുതി ഇനത്തില്‍ കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളും മഹാരാഷ്ട്രയും നികുതി കുറച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News