ദുരഭിമാനക്കൊല ഭയന്ന് കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: ദുരഭിമാനക്കൊല ഭയന്ന് കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അല്‍വാര്‍ സ്വദേശികളായ യുവാവും യുവതിയുമാണ് യാദാദ്രിയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് സെപ്തംബര്‍ 28ന് ഇരുവരും വീടുവിട്ടിറങ്ങി.

ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും യാദാദ്രിയിലെത്തിയതതായി പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും സ്ഥലത്തെത്തി.

ഇതോടെയാണ് വീട്ടുകാര്‍ തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭയന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News