കെ സുധാകരനെതിരെ ആര്‍ ചന്ദ്രശേഖരന്‍; ”ആര്‍ത്തവം ശാരീരിക അവസ്ഥ മാത്രം; പ്രസവിക്കുന്നതും മുലയൂട്ടുന്നതും ഉള്‍പ്പെടെ പവിത്രമായ ധര്‍മം ചെയ്യുന്നവരാണ് സ്ത്രീകള്‍”

കണ്ണൂര്‍: കെ സുധാകരനെ വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.

ആര്‍ത്തവം അശുദ്ധിയെന്ന കെ സുധാകരന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ആര്‍ത്തവം ശാരീരിക അവസ്ഥ മാത്രമാണ്. പ്രസവിക്കുന്നതും മുലയൂട്ടുന്നതും ഉള്‍പ്പെടെ പവിത്രമായ ധര്‍മം ചെയ്യുന്നവരാണ് സ്ത്രീകള്‍.

പന്തളത്ത് നടന്നത് പോലുള്ള പ്രതിഷേധങ്ങളോടും യോജിപ്പില്ല. എന്നാല്‍ വിശ്വാസങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്നും ആര്‍ ചന്ദ്രശേഖരന്‍ കണ്ണൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here