ലൈംഗിക പീഡനക്കേസ്; റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കി

ലൈംഗിക പീഡനക്കേസിനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഈ മാസം പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരെ നടക്കുന്ന കളിയില്‍ നിന്നാണ് റൊണാള്‍ഡോയെ ഒഴിവാക്കിയത്.

റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പുനരന്വേഷണം നടക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

റൊണാള്‍ഡോയ്‌ക്കെതിരെ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ ആരോപണം ഇങ്ങനെ:

”2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കി.”-യുവതി പറയുന്നു.

അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും റൊണാള്‍ഡോ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News