വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് എസ്എഫ്‌ഐ; വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ ഇനിയും ബസ് തടയും

തൃശൂര്‍: മാള ഐടിഐയുടെ മുന്‍പിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ആമേന്‍ എന്ന സ്വകാര്യ ബസ് തടഞ്ഞിട്ട് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ കയറ്റി.

വിദ്യാര്‍ത്ഥികള്‍ക്ക് ബസ് നിര്‍ത്തി കൊടുക്കാതിരിക്കുക എന്നത് സ്ഥിരം സംഭവമാണ്. തുടര്‍ന്നാണ് എസ്എഫ്‌ഐ ബസ് റോഡില്‍ തടഞ്ഞത്. പ്രൈവറ്റ് ബസുകളുടെ ഭാഗത്ത് നിന്ന് ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ ഇനിയും ബസ് വഴിയില്‍ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News