‘നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം..’മന്ദാരം ടീമിന്റെ സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തും

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രം മന്ദാരം പ്രദര്‍ശനത്തിനെത്തുകയാണ്.

വര്‍ഷ ബൊല്ലമ്മയാണ് ആസിഫിന്റെ നായികയായി എത്തുന്നത്. മന്ദാരം കാണാന്‍ ഫ്രീ ടിക്കറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മന്ദാരത്തിലെ ആസിഫ് അലിയുടെ കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമുള്ള കിടിലം ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ആസിഫ് അലിയുടെ ലുക്കുമായി സാമ്യമുള്ളവര്‍ക്ക് ‘മന്ദാരം’ ഫ്രീയായി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേര്‍ന്നതാണോ നിങ്ങളുടെ ലുക്ക് എങ്കില്‍ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും’.

വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്. സിനിമാനിയ ഡിസ്ട്രിബൂഷന്‍ കമ്പനി പ്രദര്‍ശനത്തിനെത്തിക്കും.

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനാര്‍ക്കലി മരക്കാറാണ് മറ്റൊരു നായിക. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News