പാലക്കാട് മാരകായുധങ്ങളുമായി എസ്ഡിപിഎെ പ്രവര്‍ത്തകര്‍ പിടിയില്‍

പാലക്കാട് കൊല്ലങ്കങ്കോട് മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായി. നെന്‍മാറ എംഎല്‍എ കെ ബാബുവിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനെത്തിയവരുടെ വാഹനത്തില്‍ നിന്നാണ് വാള്‍ കണ്ടെടുത്തത്. അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

നെന്‍മാറ എംഎല്‍എ കെ ബാബുവിന്‍റെ ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് മുന്‍നിരയില്‍ നിന്ന് നയിച്ച മുതലമടയിലെ ഷംസുദ്ധീന്‍, തൗഫീഖ്, ഹാരിസ്, അബ്ബാസ്, നാസര്‍ എന്നിവരാണ് ആയുധങ്ങളുമായി പിടിയിലായത്.

ആയുധങ്ങളുമായാണ് ഇവര്‍ എംഎല്‍എ ഓഫീസിലേക്കുള്ള മാര്‍ച്ചിനെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയില്‍ നിന്ന് രണ്ട് വാളുകളാണ് കണ്ടെത്തിയത്.

അബ്ബാസും, നാസറും എസ്ഡിപിഐയുടെ പ്രാദേശിക നേതാക്കളും മറ്റുള്ളവര്‍ സജീവ പ്രവര്‍ത്തകരുമാണ് പോത്തന്‍പാടത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആയുധവുമായെത്തിയതെന്നാണ് സൂചന. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചതിന് ഇവര്‍ക്കെതിരെ ആയുധ നിയമത്തിലെ 425ാം വകുപ്പ് പ്രകാരം കൊല്ലങ്കോട് പോലീസ് കേസെടുത്തു. പ്രതികളെ വെള്ളിയാ‍ഴ്ച കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News