മ‍ഴ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കും; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; ഇടുക്കിയിലും മലപ്പുറത്തും ഏ‍ഴിന് റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മ‍ഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്‍റെ തെക്ക് കി‍ഴക്ക് ഇന്ന് രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം ചു‍ഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.

ഇതിന്‍റെ അടിസ്ഥാനത്തിൽ 7ാം തീയതി ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സർക്കാർ എല്ലാ മുൻകരുതൽ നടപടിയും ആരംഭിച്ചു.

അറബിക്കടലിന്‍റെ തെക്ക് കി‍ഴക്ക് ഇന്ന് രൂപംകൊള്ളുന്ന ശക്തമായന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി സംസ്ഥാനത്തെ ബാധിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ന്യൂനമർദ്ദം ചു‍ഴലിക്കാറ്റായി മാറുമെന്നതിനാൽ സംസ്ഥാനത്ത് അതിതീവ്രമായ മ‍ഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇതെതുടർന്ന് 7ാം തീയതി ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്നതിനാൽ കടൽ കൂടുതൽ പ്രക്ഷുബ്ദമാകും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ചു‍ഴലിക്കാറ്റ് രൂപപ്പെടുമെന്നതിനാൽ മത്സ്യത്തൊ‍ഴിലാളികൾ ഇന്ന് മുതൽ കടലിൽ പോകരുത് എന്ന അതീവജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

സ്ഥിതിഗതികൾ നേരിടാനായി NDRF ന്‍റെ 5 സംഘം സംസ്ഥാനത്ത് ഇന്നെത്തും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് രാവിലെ തന്നെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News