ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ കോൺഗ്രസ്സ് കനത്ത വില നൽകേണ്ടി വരും: സുനില്‍ പി ഇളയിടം

ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ കോൺഗ്രസ്സ് കനത്ത വില നൽകേണ്ടി വരുമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം.

വിശ്വാസത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ അട്ടിമറിക്കാണ് ചിലർ ശ്രമിക്കുന്നതെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്നും ഇളയിടം പറഞ്ഞു.

ആചാരം മാത്രമാണ് ശരിയെങ്കിൽ ആധുനിക കേരളത്തെ സൃഷ്ടിച്ച ശ്രീ നാരായണ ഗുരു തെറ്റാണെന്ന് പറയേണ്ടി വരുമെന്നും ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സുനിൽ പി ഇളയിടം പറഞ്ഞു.

ശബരിമല വിഷയം വർഗീയമായി കേരളത്തെ വിഭജിക്കാനുള്ള പ്രമേയമാക്കി മാറ്റുകയാണ് പ്രതിഷേധക്കാരുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.

സുപ്രീം കോടതി വിധി ശരിയായ അർത്ഥത്തിൽ മനസിലാക്കാൻ പോലും തയ്യാറാകുന്നില്ല.അയിത്തതിനും തൊട്ടുകൂടായ്മയ്ക്കും സമാനമായ ആചാരമാണ് ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ആചാരങ്ങൾ തെറ്റിക്കാൻ ശ്രീ നാരായണ ഗുരു ഉൾപ്പെടെയുള്ളവർ തയ്യാറായത് കൊണ്ടാണ് കേരളം പരിഷ്‌കൃത സമൂഹമായത്.

ആചാരം മാത്രമാണ് ശരിയെങ്കിൽ ശ്രീ നാരായണ ഗുരു തെറ്റാണെന്ന് പറയേണ്ടി വരുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.ശബരിമല പ്രതിഷേധക്കാരുടെ രാഷ്ട്രീയ ലക്‌ഷ്യം തിരിച്ചറിയണമെന്നും സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടി.

ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുനിൽ പി ഇളയിടം.

ജില്ലാ പ്രസിഡന്റ് എം ഷാജർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി വി കെ സനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 405 പ്രതിനിധികളാണ് രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News