
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന മായാവതിയുടെ നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷത്തിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 20 ശതമാനത്തിലേറെ ശരാശരി വോട്ടുകള്‍ നേടിയ ബിഎസ്‌പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്‌പിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിനില്ലെങ്കില്‍ ബിജെപിയാകും ഈ ഭിന്നത മുതലെടുക്കുക
രാജസ്ഥാന്‍ മധ്യപ്രദേശ്, ചത്തീസ്‌ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബിഎസ്‌പി ഒറ്റയ്‌ക്ക് മത്സരിക്കുന്നത് കോണ്‍്‌ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ പ്രത്യക്ഷത്തില്‍ കാര്യമായ പരുക്കേല്‍പ്പിക്കില്ല.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇതേ നിലപാടാണ് ബിഎസ്‌പി പിന്തുടരുന്നതെങ്കില്‍ പ്രതിപക്ഷ ഐക്യം ഉയര്‍ത്തി ബിജെപിയെ തകര്‍ക്കാം എന്ന നീക്കത്തിന് തിരിച്ചടി ഏല്‍ക്കും.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 ശതമാനം, 2014 ലോക്‌സഭയില്‍ 20 ശതമാനം, 2012 നിയമസഭയില്‍ 26 ശതമാനം,എന്നിങ്ങനെ വോട്ടുകള്‍ നേടിയ ബിഎസ്‌പി ഒറ്റയ്‌ക്ക് നില്‍ക്കാന്‍ തീരുമാനിച്ചാല്‍ വോട്ട് വിഭജനമുണ്ടാവുകയും ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യും.
കോണ്‍ഗ്രസും ബിഎസ്‌പിയും എസ്‌പിയും വെവ്വെറെ മത്സരിച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയത് ഈ വോട്ട് വിഭജനത്തിനെ മുതലെടുത്താണ്.
ഈ യാഥാര്‍ത്ഥ്യമാണ് ബിഎസ്‌പി ഇല്ലെങ്കില്‍ മഹാസഖ്യത്തിന് തിരിച്ചടിയേല്‍ക്കുമെന്ന ധാരണ ശക്തമാക്കുന്നത്.
ബിജെപിക്കെതിരെ പിന്നാക്ക വിഭാഗങ്ങളെ അണിനിരത്താനും ബിഎസ്‌പിക്ക് നിര്‍ണായക പങ്കുണ്ട്. ഖോരക്‌പൂര്‍, ഫുല്‍പൂര്‍,കൈരാന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്‌പി കൂടി അംഗമായ മുന്നണി ബിജെപിക്കെതിരെ മികച്ച വിജയമാണ് നേടിയത്.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ഉള്‍പ്പെടെ സീറ്റുകളില്‍ ബിജെപിയെ തകര്‍ക്കാനായത് ഈ സഖ്യം കാരണഞ്ഞയിരുന്നു.
ഒറ്റയ്ക്ക് മത്സരിച്ച 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി ഒരു സീറ്റും നേടിയില്ല. തനിച്ച് നിന്നാല്‍ നിലനില്‍പ്പില്ലെന്ന് ബിഎസ്‌പിയും ബിഎസ്‌പിയെക്കൂടാതെ സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് ഗുുണമാകുമെന്ന് കോണ്‍ഗ്രസും തിരിച്ചറിഞ്ഞാൽ മാത്രമേ ഉത്തര്‍പ്രദേശിൽ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here