ശബരിമല സ്ത്രീ പ്രവേശനം: ബിജെപി നീക്കത്തിന് തിരിച്ചടി, സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി നിലപാടുകളെ കൂടുതല്‍ ദുര്‍ബലമാക്കി ബിജെപിയുടെ കേന്ദ്ര നേതാക്കള്‍.

കേരളത്തില്‍ ബിജെപി വിധിയെ എതിര്‍ക്കുമ്പോ‍ഴും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയും ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുകയാണ്.

സുപ്രീം കോടതി വിധി പ്രസ്താവിച്ച ഘട്ടത്തില്‍ തന്നെ ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുടക്കത്തില്‍ വ്യക്തമായ നിലപാടെടുക്കാതിരുന്ന ബിജെപി പിന്നീട് വിധിയെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു.

കേരളത്തില്‍ സര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഈ വിധി ഉപയോഗിക്കാന്‍ ബിജെപി രംഗത്ത് വന്നതോടെയാണ് കേന്ദ്ര നേതാക്കള്‍ തന്നെ അവരുടെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

കാലങ്ങളായി ആണുങ്ങള്‍ മാത്രം പോയി ക്ലബ്ബ് ആക്കിമാറ്റിയ ക്ഷേത്രത്തെ കോടതി വിധി അമ്പലമാക്കി മാറ്റിയെന്ന് മനേകാ ഗന്ധി അഭിപ്രായപ്പെട്ടു.

ശബരിമല ആണുങ്ങളുടെ ജിംഖാന ക്ലബ്ബല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിധി സ്ത്രീകളുടെ പോരാട്ടത്തിന് ലഭിച്ച മികച്ച വിജയമാണ്.

സ്ത്രീകള്‍ ലക്ഷ്മിയാണെന്നും ലക്ഷ്മി ശക്തിയാണെന്നും ശക്തിയെ തടയാന്‍ എങ്ങനെ ക‍ഴിയുമെന്നും അവര്‍ ചോദിക്കുന്നു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിധിയെ എതിര്‍ക്കുന്നവര്‍ ശിലായുഗത്തിലാണ് ജീവിക്കുന്നതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ജനങ്ങള്‍ മാറി ചിന്തിച്ച് തുടങ്ങണം മതങ്ങളില്‍ മാറ്രങ്ങള്‍ അനിവാര്യമാണ്. വേദത്തില്‍ പോലും ഇത്തരം വിലക്കുകള്‍ക്ക് സാധൂകരണമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here