പൊന്‍മുടി ജലസംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തുക

ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയിൽ 6-10 -2018 , 7-10 -2018 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തിൽ പൊന്മുടി ജലസംഭരണിയിൽ നിന്നും 5-10-2018 ന്(ഇന്ന്) രാവിലെ 10 മണി മുതൽ മൂന്ന് ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് 100 ക്യു മക്സ് വെള്ളം മുതിരപ്പുഴയാറിലേക്ക് തുറന്ന് വിടുന്നതായിരിക്കും.

ഇക്കാരണത്താൽ പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓക്ടോബർ 5,6 തീയതികളിൽ ഓറഞ്ച് അലർട്ടും 7 ന് റെഡ് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം,

(നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പടെ) അഡ്വഞ്ചർ ടൂറിസം, ബോട്ടിംഗ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് ടൂറിസം എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാര വാഹനങ്ങൾ പ്രത്രേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസ്സുകൾ എന്നിവയുടെ ഗതാഗതവും 2018 ഓക്ടോബർ 5 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News