പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരം; സന്ദര്‍ഭത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത് : മുഖ്യമന്ത്രി

പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് ആദരിച്ചു. സന്ദര്‍ഭത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ പറഞ്ഞു.

കേരളത്തിന്‍റെ പുനര്‍നിര്‍മാണം അതിവേഗതയില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ. യു. ഡബ്യു. ജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രളയ സമയത്ത് കേരളത്തിന്‍റെ മതേതരസ്വഭാവം പ്രകടമായി. എല്ലാ ആരാധനാലയങ്ങളും എല്ലാവരുടെയും രക്ഷാകേന്ദ്രമാണെന്ന തരത്തിലെ ചിന്ത ഉയര്‍ന്നു വന്നത് ഈ പൊതുബോധത്തിന്‍റെ ഭാഗമായാണ്.

സന്ദര്‍ഭത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന പത്രം മുഖ്യമന്ത്രി വിതരണം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കെ. യു. ഡബ്യു. ജെ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറി.

KUWJ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ. യു. ഡബ്യു. ജെ ജില്ലാ സെക്രട്ടറി ആര്‍. കിരണ്‍ബാബു എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News