ആധാര്‍ രേഖകളില്‍ തെറ്റ്; പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് തുക ലഭിക്കുന്നില്ല; ആത്മഹത്യാ ഭീഷണി മു‍ഴക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

നാളുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ആധാര്‍ കാര്‍ഡിന് സുപ്രീം കോടതി കര്‍ശന നിയന്ത്രണങ്ങളോടെ ഭരണഘടനാ സാധുത നല്‍കിയത്.

എന്നാല്‍ കോടതി ഉത്തരവിന് തൊട്ടുപിന്നാലെ ആധാര്‍ രേഖകളിലെ തെറ്റുകള്‍ കാരണം എംപ്ലോയി പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കാനാവാതെ ഒഡീഷയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.

ഒഡീഷ ജനറല്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥനായ സന്തോഷ് ജനയ്ക്കാണ് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം ഇപിഎഫില്‍ തുക ലഭിക്കാന്‍ തടസമുണ്ടായത്.

എന്‍റെ വരുമാനം വളരെ തുച്ഛമാണ് ഇപിഎഫില്‍ നിന്നും തുക ലഭിച്ചില്ലെങ്കില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ല.

തുക ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും അധികൃതരോട് നിരവധി തവണ താന്‍ തന്‍റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും അധികാരികള്‍ അവഗണിക്കുകയാണ്.

വിശദമായ വാദത്തിന് ശേഷം ആധാറിന് അംഗീകാരം നല്‍കുമ്പോള്‍ കോടതി മുന്നോട്ടുവച്ച നിബന്ധനകളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു.

ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ അവശ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here