”സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്”

(നിത്യചൈതന്യയതിയുടെ ‘ദൈവത്തിന്റെ പൂന്തോട്ടം’ എന്ന പുസ്തകത്തില്‍നിന്ന്)

‘ജാതിയുടെ സ്പര്‍ശം ഇല്ലാതിരുന്ന ഒരേയൊരുസ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈമാതിരി ഒരുവ്യത്യാസവുമില്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി.

അന്നൊക്കെ പേട്ട തുള്ളുമ്പോള്‍ ‘തീയം തിന്തകത്തോം തീയം തിന്തകത്തോം’ എന്നാണ് പാടിയിരുന്നത്. അത് ഞാനിന്നും ഓര്‍ക്കുന്നു. ആ പാട്ട് എന്തുകൊണ്ടോ നിന്നുപോയി. ധര്‍മശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓര്‍ക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്.

എന്നാല്‍, ഇപ്പോള്‍ ശബരിമലയെ എല്ലാ സ്പര്‍ധകളും ദുരാചാരങ്ങളും വളര്‍ത്തി എടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോള്‍ നാം കേള്‍ക്കുന്നത് പത്തു വയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവിട്ടിക്കയറി സന്നിധാനത്ത് എത്തരുത് എന്നാണ്.

സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്.

വൈദികകാലംമുതല്‍ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടില്‍നിന്ന് തുടച്ചു മാറ്റേണ്ട കാലമായി.

കോടതികളും പൊലീസുമൊക്കെ ഇടപെട്ട് ഭഗവത് ദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ ശബരിമലയില്‍നിന്ന് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെന്ന് പത്രത്തില്‍ എഴുതിക്കണ്ടു. ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷന്മാര്‍ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്.

അതുകൊണ്ട് ഞാന്‍ ഇവിടുത്തെ പ്രകൃതിദൃശ്യത്തെ സ്‌നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യര്‍ഥിക്കുന്നു, നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിന്‍. ഒരു പൊലീസും നിങ്ങളെ ഒന്നും ചെയ്യുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News