എെഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നദിയാ മുറാദിനും കോങ്കോ ഡോക്ടര്‍ ഡെന്നിസ് മുഖ്ബേയ്ക്കും സമാധാന നൊബേല്‍

2018 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇത്തവണ പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടെടുക്കും.

യസീദ് വനിദ നദിയ മുറാദും കോങ്കോയിലെ ഡോക്ടര്‍ ഡെന്നിസ് മുഖ്വേജും പുരസ്കാരം പങ്കിടും. ലൈംഗിക ചൂഷണം യുദ്ധമുറയാക്കുന്നതിനും യുദ്ധത്തിനിടെ നടക്കുന്ന ലൈംഗീക അതിക്രമത്തിനൊതിരായ പോരാട്ടങ്ങള്‍ക്കുമാണ് പുരസ്കാരം.

നിരോധിത തീവ്രവാദ സംഘടനയായ എെഎസ്എെഎസ് തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവതിയാണ് നദിയാ മുറാദ്.

24കാരിയായ നദിയാ മുറാദ് ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2016 ലാണ് എെഎസ് തീവ്രവാദികള്‍ നദിയാ മുറാദിനെ തട്ടിക്കൊണ്ട് പോവുന്നത്.

മനുഷ്യക്കടത്തിനും ലൈംഗിക പീഡനത്തിനും ഇരയാവുന്ന കുട്ടികളെയും സ്ത്രീകലെയും സംരക്ഷിക്കുന്നതിനുള്ള നദിയാസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകയാണ് നദിയ.

കോങ്കോ യുദ്ധത്തിനിടെ ലൈംഗിക ചൂഷണത്തിരയായവരെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് ഡെന്നിസ് മുഖ്ബേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News