ദേശേർ കഥയ്ക്ക് വിലക്ക്; ദില്ലി ത്രിപുര ഭവനിലേക്ക് പ്രതിഷേധ മാർച്ച്

തൃപുരയിലെ സി പി ഐ എം മുഖപത്രമായ ദേശേർ കഥയ്ക്ക് പ്രസിദ്ധീകരണ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് കെ യു ഡബ്‌ള്യു ജെയുടെയും ഡി യു ജെ യുടെയും നേതൃത്വത്തിൽ ദില്ലി ത്രിപുര ഭവനിലേക്ക് മാർച്ച് നടത്തി.

സാങ്കേതിക കാരണങ്ങളുടെ പേരിൽ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ധാക്കിയത് രാഷ്ട്രീയ പ്രേരിതമായാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. പത്രത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടി സർക്കാർ രാഷ്ട്രീയ പക പോക്കലിൽ ഇരകളാക്കിയെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സമരക്കാർ വ്യക്തമാക്കി.

പത്രത്തിന് വിലക്ക് ഏർപ്പെടുത്തിയ നടപടി തൃപുര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ റസിഡന്റ് കമ്മീഷനറിന് നിവേദനവും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here