ഇന്ത്യയും റഷ്യയും പ്രതിരോധ കരാറുകളില്‍ ഒപ്പിട്ടു. റഷ്യയില്‍ നിന്ന് ഇന്ത്യ ട്രയംഫ് മിസൈലുകളും യുദ്ധകപ്പലുകളും വാങ്ങും. കൂടംകുളം ആണവ നിലയത്തിന്റെ ഊര്‍ജ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അറിയിച്ചു.
അതേ സമയം റഷ്യയുമായി കരാറുകളില്‍ ഏര്‍പ്പെടുമെന്ന് രാജ്യങ്ങളെ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ കരാറുകളെക്കുറിച്ച് ഇരുരാഷ്ട്ര തലവന്മാരും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മൗനം.
ദ്വിദിന സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നയിച്ച ഉച്ചകോടി ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമ്പതിനായിരം കോടി രൂപയുടെ വിവിധ പ്രതിരോധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
വ്യോമപ്രതിരോധ മിസൈലായ ട്രയംഫ് എസ്-400 റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങും. മുപ്പത്തി ഒന്‍പതിനായിരം കോടി രൂപയാണ് ചിലവ്.ഇത് കൂടാതെ 15,840 കോടി രൂപയ്ക്ക് നാലു യുദ്ധ കപ്പലുകള്‍ ഇന്ത്യ വാങ്ങും. ദില്ലിയില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ നയതന്ത്ര ബന്ധം ശക്തമാക്കുന്ന കരാറുകള്‍ കൈമാറി.
കൂടംകൂളം ആണവ നിലയത്തിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ച പുടിന് 20 വര്‍ഷത്തിനുള്ളില്‍ 20 ആണവനിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുമെന്നും അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കി.
അതേ സമയം ഇരുരാഷ്ട്ര തലവന്മാരും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പ്രതിരോധ കരാറുകളെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനും ഇന്ത്യ ശ്രദ്ധിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here