മഴ ശക്തിപ്രാപിച്ചാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി

മഴ ശക്തിപ്രാപിച്ചാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കളക്ട്രേറ്റില്‍ സംയുക്തയോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കി. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ അതത് സ്ഥലങ്ങളില്‍ സ്വീകരിക്കും.

ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ അതിനുള്ള സ്ഥലങ്ങള്‍ ക്രമീകരിക്കും. ആറാം തീയതിവരെ ഓറഞ്ച് അലര്‍ട്ടും ഏഴിന് റെഡ് അലര്‍ട്ടും 8,9 തിയിതികളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത് .

മഴയുടെ തീവ്രത വിലയിരുത്തി തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തനിവരാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വകുപ്പിലെ ജീവനക്കാര്‍ അതത് പ്രദേശങ്ങളില്‍ യഥാസമയം ഡ്യൂട്ടിയിലുണ്ടാകും. അതതുവകുപ്പ് മേധാവികള്‍ ഇതുറപ്പാക്കും.

ജെ.സി.ബി, അസ്‌ക ലൈറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും അത് സുഗമമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും ഉറപ്പാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News