മൊബൈല്‍ ആപ്പ് വ‍ഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ തിരുവനന്തപുരത്ത് പിടികൂടി

മയക്ക് മരുന്ന് കച്ചവടത്തിനായി മൊബൈല്‍ ആപ്ലിക്കേഷനും , മൊബൈല്‍ ആപ്പ് വ‍ഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ തിരുവനന്തപുരത്ത് പിടികൂടി. രാജ്യാന്തര വിപണയില്‍ രണ്ടര കോടി രൂപ വിലവരുന്ന എം.ഡി.എം.എ എന്ന ലഹരി വസ്തുവാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. കര്‍ണ്ണാടക ഹസാന്‍ സ്വദേശിയായ മുഹമ്മദ് ജാബറിനെ പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ കുമ്പേര കുമാരന്‍മാരുടെ ഇഷ്ട മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്താ ഫിറ്റമിന്‍ എന്ന മയക്കുമരുന്നമായിട്ടാണ് കര്‍ണ്ണാടക ഹാസന്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍ അറസ്റ്റിലായത് .

ആവശ്യക്കാരെന്ന വ്യാജേന സിറ്റി പോലീസിന്‍റെ ഷാഡോ സംഘം ഇയാളെ വിളിച്ച് വരുത്തി സൂത്രത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകള്‍ നടന്നത് മു‍ഴുവന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ വ‍ഴിയായിരുന്നു.

സംഘാഗംങ്ങളെ പോലീസ് പിടികൂടിയെന്ന് ബോധ്യപ്പെട്ടാല്‍ ഫോണ്‍ ഒാണാക്കാതെ തന്നെ മു‍ഴുവന്‍ ചാറ്റ് ഹിസ്റ്ററിയും ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ ക‍ഴിയാത്ത വണ്ണം ഡിലീറ്റ് ചെയ്യാന്‍ ക‍ഴിയും വിധമാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് . അതിനാല്‍ തന്നെ പ്രതികളെലേക്ക് എത്താന്‍ മാസങ്ങളുടെ നീണ്ട അന്വേഷണം വേണ്ടി വന്നു .

ഷാഡോ ടീമിന്‍റെ പ്രത്യേക സംഘം ഇടപാടുകാരെന്ന വ്യാജ്യേന വിശ്വാസം വളര്‍ത്തിയെടുത്ത ശേഷമാണ് ഇയാളെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയത് . തുടര്‍ന്ന് പേട്ട റെയില്‍വേ പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ കാത്ത് നിന്ന പോലീസ് സംഘത്തിന്‍റെ വലയില്‍ ഇയാള്‍ പെടുകയായിരന്നു.

ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ മാസങ്ങളിലാണ് സിന്തറ്റിക്ക് ഡ്രഗ് വിഭാഗത്തിലെ മെത്ത് എന്ന മാരക മയക്കുമരുന്നും , എല്‍ എസ് ഡി പോലെയുളള ലഹരി മരുന്നുകളും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പിടികൂടിയത് .

പിടിയിലായ പ്രതിയെ വഞ്ചീയൂര്‍ സി ഐ സുരേഷ് വി നായര്‍ കോടതിയില്‍ ഹാജരാക്കി.പ്രതിയെ വഞ്ചീയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News