ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി മുംബൈ സിറ്റി; ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍ (1-1)

ഐഎസ്എസ്എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍. ആദ്യപകുതിയിൽ മുന്നിലെത്തിയ ബ്ലാസ്റ്റേര്‍സ് ഇഞ്ചുറി ടൈമില്‍ മുംബൈയുമായി സമനിലയ്ക്ക് വ‍ഴങ്ങുകയായിരുന്നു.

ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്‍സിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, ഇൻജുറി സമയത്ത് പ്രഞ്ജാൽ ഭൂമിജ് നേടിയ ഗോളിലൂടെ മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേര്‍സിനെ സമനിലയിൽ കുരുക്കി.

ഇതുവരെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.  ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്‌സിന് നാലു പോയിന്‍റ് ലഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here