അശ്ലീല പരാമര്‍ശം: നിറമണ്‍കര എന്‍എസ്എസ് വനിതാ കോളേജില്‍ പ്രിന്‍സിപ്പള്‍ക്കെതിരെ വിദ്യാര്‍തഥികള്‍ സമരത്തില്‍

തിരുവനന്തപുരം നിറമണ്‍കര എന്‍എസ്എസ് വനിതാ കോളേജില്‍ പ്രിന്‍സിപ്പാ‍ലിനെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്ത്.

പെണ്‍കുട്ടികളോട് മോശം ഭാഷയില്‍ സംസാരിക്കുന്നതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ ഡോ. അമ്പിളികുട്ടിയമ്മയുടെ പെരുമാറ്റത്തിനെതിരെ ക‍ഴിഞ്ഞ രണ്ട് ദിവസമായി കുട്ടികള്‍ ഉപരോധ സമരം നടത്തുകയാണ്

നിറമണ്‍ക്കര NSS വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അമ്പിളികുട്ടിയമ്മക്കെതിരായാട്ടാണ് പെണ്‍കുട്ടികള്‍ ക‍ഴിഞ്ഞ രണ്ട് ദിവസമായി സമരം നടത്തുന്നത്.

സാമ്പാ നൃത്തം ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാര്‍ ക‍ഴിഞ്ഞ ദിവസം കോളേജില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇവരോടൊപ്പം പെണ്‍കുട്ടികള്‍ ചുവട് വെച്ചതാണ് പ്രകോപനത്തിന് കാരണം.

പ്രിന്‍സിപ്പാള്‍ അമ്പിളികുട്ടി ഈ സംഘത്തോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്‍സിപ്പാളിന്‍റെ മുന്‍കൂര്‍ അനുമതിയോടെ ക്ഷണിച്ച് വരുത്തിയവരെ അപമാനിച്ച് പറഞ്ഞയക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പെണ്‍കുട്ടികള്‍ നിലപാടെടുത്തു.

ഇതോടെ പ്രകോപിതയായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളെ വാക്കുകള്‍ കൊണ്ട് അപമാനിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ചു. പ്രിന്‍സിപ്പാള്‍ മുന്‍പും ഇത്തരത്തില്‍ പെരുമാറാറുണ്ടെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

പൊതുജനാധിപത്യ വേദികള്‍ ഇല്ലാത്തിനാല്‍ കോളേജ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നില്ല. വിവരണാതീതമായ മാനസിക പീഡനമാണ് കോളേജില്‍ നടക്കുന്നതെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

പ്രിന്‍സിപ്പാളിനെതിരെ കുട്ടികള്‍ സര്‍വ്വകലാശാലക്ക് പരാതി നല്‍കി. സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് സംഭവ സ്ഥലത്തെത്തി കുട്ടികളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ ഉപരോധം അവസാനിപ്പിച്ചു.

എന്നാല്‍ കുട്ടികള്‍ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയത് കൊണ്ടാണ് നടപടിയെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അമ്പിളികുട്ടിയമ്മ പീപ്പിളിനോട് പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജിഎസ് ആശാനാഥും , വനിതാ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വനിതാ ബറ്റാലിയനും സംഭവ സ്ഥലത്തെത്തി .

പ്രിന്‍സിപ്പാളിനെ സ്ഥാനത്ത്നിന്ന് മാറ്റണമെന്നാണ് കുട്ടികള്‍ ഉന്നയിക്കുന്ന ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News