പൂത്ത് തളിർത്ത് ഈ പ്രണയ “മന്ദാരം” – റിവ്യൂ വായിക്കാം

‘മന്ദാര’മെന്ന പൂവ് ഇത്രയധികം റൊമാന്റിക്കാണോയെന്ന സംശയം രാജേഷിന്റെ പ്രണയത്തിലൂടെ അവസാനിക്കുകയാണ്.

പ്രണയത്താൽ മുറിപ്പെട്ട രാജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയുടെ കഥയാണ് ‘മന്ദാരം’. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാവില്ല …. പ്രണയം നഷ്ടപെടാത്തവർ ഉണ്ടാവില്ല… പ്രണയം ഫീൽ ചെയ്തിട്ടുള്ള ഓരോ പ്രേക്ഷകനും തിയേറ്ററിൽ രാജേഷിന്റെ പ്രണയത്തെയും തൊട്ടറിഞ്ഞു.

നവാഗതനായ വിജേഷ് വിജി എന്ന സംവിധായകൻ മലയാളികൾക്ക് രാജേഷ് എന്ന കാമുകനെയും സമ്മാനിച്ചു. പ്രണയവും ,നൈരാശ്യവും പിന്നീട് സുന്ദരമായ കണ്ണിന് കുളിർമ്മയേകുന്ന യാത്രകളിൽ ചെന്ന് അവസാനിക്കുന്ന പ്രണയകഥയാണ് രാജേഷിന്റേത്.

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വന്ദനം ചിത്രത്തിലെ റൊമാന്റിക് സീനോടെയാണ് രാജേഷിന്റെ കഥയിലേക്ക് വിജേഷ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

ലാലേട്ടന്റെ ‘ഐ ലവ് യൂ’ ഡയലോഗ് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ഉയർത്തി. ഐ ലവ് യൂ’ വിന്റെ അർത്ഥം തേടിനടക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്റെ കൗതുകത്തിൽ നിന്നുമാണ് ‘മന്ദാരം’ ആരംഭിക്കുന്നത്.

‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്നാണ് അതിന്റെയർത്ഥം അവൻ ബുദ്ധിമുട്ടുന്നത് ചിത്രത്തിന്റെ തുടക്കത്തിൽ കാണാൻ കഴിയുന്നു.

രാജേഷിന്റെ ചെറുപ്പകാലത്ത് മുത്തശ്ശൻ പറഞ്ഞ വാക്കുകളിൽ അവസാനിക്കുന്ന ചിത്രമാണ് മന്ദാരം. ‘നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ഒരിക്കലും മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കരുത്’ ആ തിരിച്ചറിവിലേക്ക് അവൻ യാത്ര ചെയ്യുന്നത്.

നീളൻ ഡയലോഗുകളോ അടിപിടിയോ ഒന്നുമില്ലാതെ പതിയെ നീങ്ങുന്ന ഒരു കഥയാണ് സിനിമയുടേത്. ‘മന്ദാര’ത്തിന്റെ ആദ്യപകുതിയിലെ രാജേഷ് എന്ന ചെറുപ്പക്കാരൻ.

മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലുക്കുമായാണ് ആസിഫ് അലി മന്ദാരത്തിൽ നിറഞ്ഞു നിൽക്കുന്നത് ഓരോ പ്രേക്ഷകനും അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

കോളേജ് കാലത്തെ പ്രണയസ്വപ്നങ്ങളും വിഹ്വലതകളും സൗഹൃദവും രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയായ ചാരുവുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെയാണ് ആദ്യ പകുതി പറയുന്നത്.

ചാരുവായി കല്യാണം ഫെയിം വര്‍ഷയാണ്. ആസിഫ് അലി എന്ന നടൻ വീണ്ടും മികച്ചൊരു കാമുകനെയാണ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. ആദ്യപകുതി വർഷയിൽ അവസാനിക്കുന്നു.

രണ്ടാം പകുതിയിൽ ആസിഫ് അലിയുടെ ഇന്നേവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് എത്തുന്നത്. ദേവികയായെത്തിയ അനാർക്കലി മരിയ്ക്കാറാണ് രണ്ടാം പകുതിയെ രസകരമാക്കുന്നത്.

സിനിമയുടെ താളം നിലനിർത്തികൊണ്ടുപോകാൻ അനാർക്കലിയുടെ ദേവിക എന്ന കഥാപാത്രത്തിന് കഴിയുന്നുണ്ട്. ബുള്ളറ്റോടിക്കുന്ന, അൽപ്പം കുറുമ്പും കുസൃതിയും ദേഷ്യം വന്നാൽ അലമ്പാവുന്ന സ്വഭാവവുമൊക്കെയുള്ള ഊർജ്ജസ്വലയായ പെൺകുട്ടിയാണ് ദേവിക. രാജേഷിന്റെ ജീവിതത്തിലേക്ക് വൈകി വിരിയുന്ന മന്ദാരപ്പൂ പോലെ ദേവികയെത്തുന്നതും.

റൊമാന്റിക് ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ഗാനങ്ങള്‍. വ്യത്യസ്തമായ ഗാനങ്ങളും മേക്കിങ്ങിലെ പുതുമയുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രത്തെ നയിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു രസകരമായ കാഴച രാജേഷിന്റെ സുഹൃത്തുക്കളായി വന്ന അർജുൻ അശോകന്‍, ഗ്രിഗറി ജേക്കബ്, വിനീത് വിശ്വം എന്നിവരുടെ സാന്നിധ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here