കണ്ണൂര്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു; ആദ്യ ദിനം തന്നെ വന്‍ തിരക്ക്

കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകരുടെ വൻ തിരക്ക്. പൊതുജങ്ങൾക്കായി തുറന്നു കൊടുത്ത ആദ്യ ദിനം തന്നെ നൂറു കണക്കിന് സന്ദർശകാരണ് എത്തിയത്. ഒരാഴ്ചത്തേക്കാണ് വിമാനത്താവളം പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനായി തുറന്ന് കൊടുത്തത്.

ജില്ലയുടെ പല ഭാഗത്തു നിന്നും വിമാനത്താവളത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. ഈ മാസം 12 വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശനത്തിനുള്ള അനുമതി. കുടുംബ സമേതം സ്വന്തം നാട്ടിലെ വിമാനത്താവളം കാണാൻ എത്തുന്നവർ നിരവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പ്രത്യേക വാഹനങ്ങൾ ഒരുക്കിയാണ് വിമാനത്താവളം സന്ദർശിക്കാൻ എത്തുന്നത്.

വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയും സന്ദർശകരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. നേരത്തെ ഉമ്മൻ ചാണ്ടി വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോൾ ആ കാഴ്ച്ച കാണാൻ എത്തിയവർക്ക് ഇപ്പോഴത്തെ കാഴ്ച അത്ഭുതം.

ലോകത്തെ പ്രധാന വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്

റൺവെ 4000 മീറ്ററായി നീട്ടാനുള്ള നടപടികളും ആരംഭിച്ചു.97000 ചതുരശ്ര മീറ്ററാണ് ടെർമിനൽ ബില്ഡിങ്ങിന്റെ വിസ്തീർണം.

വിമാനത്താവളത്തിന് അകത്തു തന്നെ മികച്ച സൗകര്യമുള്ള ഹോട്ടലും നിർമിച്ചിട്ടുണ്ട്.ബോയിങ് 777 പൊളിലുള്ള വലിയ യാത്രാ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യവും കണ്ണൂരിൽ ഉണ്ട്. ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചതോടെ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് നാട്ടുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here