കോടതി വിധി സ്വാഗതം ചെയ്യുന്നു; ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയുന്നത് മനുഷ്യാവകാശ ലംഘനം: എംജിഎസ് നാരായണന്‍

ശബരിമലയിൽ പോകുന്ന സ്ത്രീകളെ തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചരിത്രകാരൻ എം.ജി.എസ് നാരായണൻ. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും എംജിഎസ് പീപ്പിളിനോട് പറഞ്ഞു.

ശബരിമലയിൽ പോകാൻ ആഗ്രഹമുള്ള സ്ത്രീകൾ മലക്ക് പോകട്ടെയെന്നും അല്ലാത്തവർ പോകണ്ടെന്നും എം ജി എസ് നാരായണൻ പറഞ്ഞു.

മലക്ക് പോകുന്ന സ്ത്രീകളെ തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് . പൗരന്റെ അവകാശം നിഷേധിക്കാൻ പാടില്ലെന്നും എം ജി എസ് പറഞ്ഞു

സുപ്രീം കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ജി.എസ് കുട്ടിച്ചേർത്തു .

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതവികാരം ഇളക്കി വിടുന്ന പ്രചാരണങ്ങൾ മോശമാണെന്നും എം. ജി. എസ് നാരായണൻ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News