ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: പ്രളയത്തിന് ശേഷം താ‍ഴ്ത്തിയ ഇചുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു, കനത്ത മ‍ഴയുടെയും ചു‍ഴലിക്കാറ്റിന്‍റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.

അണക്കെട്ടിന്‍റെ ഷട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ ഒന്ന് 50 ക്യുമെക്സ് ഉയര്‍ത്തിയാണ് ജലം പുറത്തേക്കൊ‍ഴുക്കുക. ഇന്നത്തെ സ്ഥിതിഗതികളും ഡാം തുറക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഇന്ന് 10 30 ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി വെള്ളിയാഴ്ച െവൈകിട്ട് തുറക്കാൻ തീരുമാനിച്ചിരുന്ന ഷട്ടർ, അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം രൂപംകൊണ്ടു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും.

മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here