ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിക്കും

രാജ്യത്ത്‌ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌.

2.50 രൂപ ഇന്ധനവില കുറച്ചതിന്‌ പിന്നാലെ അടിക്കടി വില വര്‍ദ്ധനവ്‌ വീണ്ടും ആരംഭിച്ചിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. പുതിയ നിരക്ക്‌ പ്രകാരം പെട്രാളിന്‌ ദില്ലിയില്‍ ഒരു ലിറ്ററിന്‌ 81രൂപ 68 പൈസയും ഡീസലിന്‌ 73.

രൂപ 24 പൈസയുമാണ്‌.കഴിഞ്ഞ ദിവസം നിരന്തരം ഉണ്ടാകുന്ന പെട്രാള്‍ വില വര്‍ദ്ധനവ്‌ നിയന്ത്രിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ 2.50 രൂപ കുറച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൊള്ളയടി.

രൂപയുടെ മൂല്യമിടിയുന്ന കൂടി സാഹചര്യത്തില്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ദ്ധനവ്‌ വീണ്ടും ഉണ്ടാകുമെന്ന്‌ ഉറപ്പാണ്.

ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2.50 രൂപയുടെ കുറവ്‌ വില വര്‍ദ്ധിപ്പിച്ച്‌ പഴയ നിരക്കിലേക്ക്‌ രണ്ടാഴ്‌ചകൊണ്ട്‌ തന്നെ എത്താനാണ്‌ സാധ്യത.

ഇന്ത്യ ഇറാനില്‍ നിന്ന്‌ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നവംബര്‍ 4ന്‌ ഇറാന്‌ അമേരിക്ക പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്തേക്കുള്ള അസംസ്‌കൃത എണ്ണ വരവ്‌ കുറയുകയും ഇത്‌ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിക്കാനും കാരണമാകും.

ഇത്‌ മുന്നില്‍കണ്ടു കൂടിയാണ്‌ നേരത്തെയുണ്ടായ വില കുറയ്‌ക്കല്‍ എന്നാണ്‌ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News