ജലന്ധറിലേക്കല്ല ജയിലില്‍ തന്നെ; ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി

ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍റ് കാലാവധി നീട്ടി 14 ദിവസത്തേക്ക് കൂടി നീട്ടി ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ മാസം 24-നാണ് പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബിഷപ്പിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു’.

അടുത്തയാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ നീക്കം. റിമാൻഡ് കാലയളവിൽ രാഷ്ട്രീയ നേതാക്കളും മതമേലദ്ധ്യക്ഷന്‍മാരും ബിഷപ്പിന് പിന്തുണയുമായി ജയിലിലെത്തിയിരുന്നു.

അതേ സമയം, ബിഷപ്പിനെതിരെയുള്ള അനുബന്ധ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി ജാമ്യാപേക്ഷയെ പൊലിസ് എതിർക്കാനാണ് സാധ്യത.

ബിഷപ്പിനെതിരെ കൂടുതൽ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാൽ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here