
ഓഫ്രോഡ് റൈഡുകളഅകക്ക് കരുത്ത് പകരാന്‍ സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി.
സുസുക്കി RM-Z250, RM-Z450 എന്നീ മോഡലുകളാണ് പുറത്തിറങ്ങിയത്. രാജ്യാന്തര തലത്തില്‍ സുസുക്കിയുടെ ഏറ്റവും പ്രശസ്തമായ ഓഫ്‌റോഡ് ബൈക്ക് ശ്രേണിയാണ് RM-Z. 7.10 ലക്ഷം രൂപയാണ് RM-Z250ന്‍റെ വില. 8.31 ലക്ഷം രൂപ വിലയില്‍ RM-Z450ഉം ലഭ്യമാകും.
ലിക്വിഡ് കൂള്‍ഡ് സംവിധാനമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് സുസുക്കി RM-Z250 -യില്‍.
ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ അലൂമിനിയം റിമ്മുകളുടെ ഉപയോഗം സഹായിച്ചിട്ടുണ്ട്.
ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഏറെ അനുചിതമാണ് പുതിയ RM-Z250.
106 കിലോ മാത്രമെ RM-Z250 -യ്ക്ക് ഭാരമുള്ളൂ. നിരയില്‍ മുതിര്‍ന്ന RM-Z450 -യുടെ കാര്യമെടുത്താല്‍ 449 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് ബൈക്കില്‍.
മൂന്നു റൈഡിംഗ് മോഡുകളുള്ള സുസുക്കി ഹോള്‍ഷോട്ട് അസിസ്റ്റ് കണ്‍ട്രോള്‍ ആണ് മറഅറൊരു പ്രത്യേകത. ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജി ലഭിക്കുന്ന ആദ്യ മോട്ടോക്രോസ് ബൈക്ക് കൂടിയാണ് സുസുക്കി RM-Z450.
ചെളി, ചരല്‍, മണല്‍ തുടങ്ങിയ കഠിന പ്രതലങ്ങളില്‍ ഉയര്‍ന്ന ഘര്‍ഷണവും മികവുറ്റ സസ്‌പെന്‍ഷനും കാഴ്ച്ചവെക്കാന്‍ ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജിക്ക് കഴിയും. സുസുക്കി RM-Z450 -യ്ക്ക് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് തയ്യാറാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here