സിപിഎെഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ ആരംഭിച്ചു; രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാവും

സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ദില്ലിയില്‍ ആരംഭിച്ചു.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്കാണ് യോഗം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റിയോഗം അന്തിമ രൂപം നല്‍കും.

ദില്ലി എ.കെ.ജി ഭവനില്‍ കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു.രണ്ട് വിഷയങ്ങളില്‍ പ്രധാനമായും കേന്ദ്ര കമ്മിറ്റിയോഗം തീരുമാനം എടുക്കും.

കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനവികാരം. ഇതിനെതിരെ വിവിധ തൊഴിലാളി യൂണിയനുകള്‍ ജനുവരി എട്ട്,ഒന്‍പത് തിയതികളിലായി പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ കര്‍ഷകരും,യുവജനങ്ങളും,വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭത്തിലാണ്. ഈ പ്രതിഷേധ സമരങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന കാര്യത്തില്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ അന്തിമ തീരുമാനമാകും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും,ലോക്‌സഭാ തിരഞ്ഞെടുപ്പുകളുമാണ് പ്രധാനപ്പെട്ട രണ്ടാമത്ത അജണ്ട. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്,രാജസ്ഥാന്‍,ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിനാകട്ടെ എട്ട് മാസത്തെ സമയം മാത്രമേയുള്ളു. ഈ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ഇക്കഴിഞ്ഞ പോളിറ്റ്ബ്യൂറോയോഗം ചര്‍ച്ച ചെയ്തിരുന്നു.

ഈ തീരുമാനങ്ങള്‍ ഇന്ന് കേന്ദ്ര കമ്മിറ്റിയോഗം വിശദമായി പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News