ശബരിമല വിഷയം: ബിജെപി സംസ്ഥാന ഘടകത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി; വിധി സൈന്യത്തെ വിളിച്ചായാലും നടപ്പിലാക്കണം; പ്രതിഷേധം പാര്‍ട്ടി നിലപാടല്ലെന്നും സ്വാമി

ശബരിമല വിധി സൈന്യത്തെ വിളിച്ചായാലും നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ശബരിമല വിധിക്ക് എതിരായ ബിജെപി സംസ്ഥാന ഘടകത്തിന്‍റെ പ്രതിഷേധം പാർട്ടിയുടെ നിലപടല്ലെന്നും സ്വാമി. പുനഃപരിശോധന ഹർജി നൽകിയാൽ കോടതി ആദ്യ ദിവസം തന്നെ തള്ളുമെന്നും സുബ്രഹണ്യം സ്വാമി.

ശബരിമലയിലെ സുപ്രീം കോടതി വിധി സായുധസേന നിയമം പ്രഖ്യാപിച്ചാണെങ്കിലും നടപ്പാക്കണം എന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയത്.

ശബരിമലയിൽ പോകേണ്ട യുവതികൾക്ക് പോകാമെന്നും എന്നാൽ പോകരുതെന്ന് പറയാൻ ആർക്കും ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം പാർട്ടി നിലപാടല്ലെന്ന അദ്ദേഹം വ്യക്തമാക്കി.

യുവതി പ്രവേശനത്തിൽ അയ്യപ്പൻ അസന്തുഷ്‌ഠൻ ആണെന്ന് എങ്ങനെ അറിയാമെന്നും അയ്യപ്പന് കോപമുണ്ടാകുമെന്നും പറയുന്നതിൽ അടിസ്ഥാനമില്ല എന്നും സ്വാമി കൂട്ടിച്ചേർത്തു.

ഭരണഘടന ഒരു മതത്തിനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നില്ല. അത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഇത്തരം വിഷയങ്ങളിൽ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണമെന്നും സ്വാമി കൂട്ടിചേർത്തു.

പുനഃപരിശോധന ഹർജി നൽകിയാൽ കോടതിയിൽ നിന്ന് കനത്ത പ്രഹരമേൽകുമെന്നാണ് സ്വാമിയുടെ അഭിപ്രായം.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ നിലപാടിനോടുള്ള കേന്ദ്ര നേതാക്കളുടെ വിയോജിപ്പ് ബിജെപിയിലെ അഭിപ്രായ അനൈക്യം വ്യക്തമാക്കുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News