ദീര്‍ഘകാല അവദിയെടുത്ത് തിരിച്ച് വരാത്തവരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു; നടപടി നോട്ടീസിന് മറുപടി നല്‍കാത്ത 773 പേര്‍ക്കെതിരെ

അവധി എടുത്ത് തിരികെ എത്താത്ത773 ജീവനക്കാരെ കെ എസ് ആർ ടി സിപിരിച്ചു വിട്ടു. നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്ത 304 ഡ്രൈവർമാരേയും 469 കണ്ടക്ടർമാരേയുമാണ് പിരിച്ചുവിച്ചുകൊണ്ട് സി എം ടി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയത്.

സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം അവധിയെടുത്ത് ജോലിയിൽ പ്രവേശിക്കാത്തവർക്ക് മെയ്മാസം 31നകം കാരണം കാണിക്കണമെന്ന് കാട്ടി കെ എസ് ആർ ടി സി നോട്ടീസ് നൽകിയിരുന്നു.

നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത773പേരെയാണ് പിരിച്ചുവിച്ചുകൊണ്ട് സി എം ടി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയത്. കോർപ്പറേഷൻ പിരിച്ചു വിട്ടവരിൽ 304 ഡ്രൈവർമാരു 469 കണ്ടക്ടർമാരുമാണ്.

ദേശീയ ശരാശരിയുമായി തട്ടിച്ചുനേക്കുമ്പേൾ കെ എസ് ആർ ടിസിയിൽ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ്.

നിലവിൽ അനധികൃതമായി ജോലിക്കുവരാത്ത ജീവനക്കാരെ കൂടി കൂട്ടിയാണ് ഈ അനുപാതംകണക്കാക്കുന്നത്. ഇവർ വ്യാജ മെഡിക്കൽ സാക്ഷ്യപത്രങ്ങൾ ഹാജരാക്കി സർവ്വീസിൽ പ്രവേശിക്കുമ്പോൾ സർവ്വീസ് ആനുകൂല്യങ്ങളും പെൻഷനും കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഉത്തരവിൽ പറയുന്നു.

ഇങ്ങനെ ജീവനക്കാരെ പിരിച്ചു വിടുന്നതിലൂടെ സർവ്വീസിന് അനുസൃതമായി ജീവനക്കാരെ ക്രെമപ്പെടുത്താൻ ക‍ഴിയും.

മെക്കാനിക്കൽ മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരിൽ ജോലിക്കെത്താത്തവർക്കതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here