
രാജസ്ഥാന്‍,മധ്യപ്രദേശ്,ചത്തീസ്ഗഡ്,മിസോറാം,തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു.ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.
ഡിസംബര്‍ പതിനൊന്നിന് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28ന് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7ന് വോട്ടെടുപ്പ്.
തെലങ്കാനയ്ക്ക് പുറമെ രാജസ്ഥാന്‍,മധ്യപ്രദേശ്,ചത്തീസ്ഗഡ്,മിസോറാം സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.ഈ മാസം ആറിന് ആദ്യത്തെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങള്‍ക്കായി പുറത്തിറങ്ങും.
മാവോയിസ്റ്റ് മേഖലയായ ഇവിടെ നവംബര്‍ 12ന് വോട്ടെടുപ്പ് നടക്കും.ബാക്കിയുള്ള 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടമായി ഇരുപതാം തിയതി വോട്ടെടുപ്പ്.മധ്യപ്രദേശിലെ 230 സീറ്റുകളിലും,മിസോറാമിലെ നാല്‍പത് സീറ്റുകളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ്.
ഇരു സംസ്ഥാനങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള സമയം നവംബര്‍ 12ന് പൂര്‍ത്തിയാകും. നവംബര്‍ 28ന് വോട്ടെടുപ്പ്. രാജസ്ഥാനിലേയും, തെലങ്കാനയിലേയും തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം 12ന് പുറത്തിറങ്ങും. ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.
ഡിസംബര്‍ 11ന് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്ത് അറിയിച്ചു. ഇതോടൊപ്പം കര്‍ണ്ണാടകയിലെ ഉപതിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നമനിര്‍ദേശ പത്രികയോടൊപ്പം ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാനുള്ള ഫോം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here