
പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റുവെന്ന പേരിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരുന്നത്.
മാര്‍ച്ച് പത്മകുമാറിന്റെ വീടിന് മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.
പോലീസ് വലയം ഭേധിക്കാനുള്ള ശ്രമവും പ്രവര്‍ത്തകര്‍ നടത്തി.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here