മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി

മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ്‌ എസ്‌പി തീരുമാനം. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക്‌ മത്സരിച്ച പാര്‍ട്ടിക്ക്‌ 1.20 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ ബിഎസ്‌പി പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ എസ്‌പിയുടെ മനം മാറ്റം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ നിലപാട്‌ തുടരുമോയെന്നത്‌ സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.

വിശാല സഖ്യമുണ്ടാക്കി ബിജെപിയെ പ്രതിരോധിക്കാമെന്ന്‌ പ്രതീക്ഷിച്ച കോണ്‍ഗ്രസിന്‌ എസ്‌പിയുടെ തീരുമാനം കൂടുതല്‍ തിരിച്ചടിയായി. എസ്‌പി- ബിഎസ്‌പി-കോണ്‍ഗ്രസ്‌ സഖ്യമില്ലാത്തത്‌ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ സീറ്റുകളിലാണ്‌ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News